Tuesday, October 29, 2019

കാവൽ വിളക്കുകൾ കണ്ണടക്കുമ്പോൾ

കാവൽ വിളക്കുകൾ കണ്ണടക്കുമ്പോൾ

പാലക്കാടിന്റെ ഉള്ളിൽ നിന്നും ഒരു പെൺ പൂവിൻ വിളി നിങ്ങൾ കേട്ടോ
ഒന്നല്ലത് പിന്നൊന്നും കൂടി രണ്ടായി ചെറു നിലവിളിയായി..
ആരും കേൾക്കാത്തലയൊലിയായി
പിന്നേം വാനിൽ ഇഴഞ്ഞിടവേ..
ഒന്നൊന്നായി കാമക്കണ്ണുകൾ രാക്ഷസരൂപം പൂണ്ടപ്പോൾ
കുഞ്ഞിപ്പൂവുടൽ പിച്ചിക്കീറി സുഖം തേടുന്നൊരു മർത്യമൃഗം
ആ കുരുന്നിനുടലിൽ നിന്നും ചോരച്ചാലുകൾ ഒഴുകുമ്പോൾ
ആ പെൺപൂക്കൾ ഒന്നൊന്നായി ഉത്തരമധ്യേ തൂങ്ങുമ്പോൾ
കാവൽ വിളക്കുകളോരോന്നായി
കണ്ണുകൾ മെല്ലെ അടക്കുന്നു
ഉത്തരത്തിന്നായി ഉത്തരം മുട്ടുമ്പോൾ ഉത്തരം നോക്കി ചിരിച്ചിടുന്നു..
ഉത്തര മധ്യത്തിൽ കുരുന്നുകൾക്കിടയിലായി നീതിയും തൂങ്ങിയങ്ങാടിടുന്നു

കാവൽ വിളക്കുകൾ
കൺ തുറന്നീടാനായി യൗവ്വനമേ നീ ഇറങ്ങീടുക
ഇന്നിന്റെ വിപ്ലവജ്വലയിൽ തെളിയുന്ന സത്യ വെളിച്ചം പരത്തീടുക
നാളെയെന്ന നൽപ്രതീക്ഷയാവാം ഇനിയുള്ള പൂവിന് കാവലാകാം

ജിതേന്ദ്രിയ

No comments: